മൈക്രോസോഫ്റ്റിന്റെ അവസാന ലൂമിയ ഫോണ്‍ ഇന്ത്യയില്‍

മൈക്രോസോഫ്റ്റിന്റെ അവസാന ലൂമിയ ഫോണ്‍ ഇന്ത്യയില്‍

മൈക്രോസോഫ്റ്റിന്റെ അവസാന ലൂമിയ ഫോണ്‍ എന്ന് കരുതപ്പെടുന്ന ലൂമിയ 650 ഡ്യൂവല്‍ സിം ഇന്ത്യയില്‍ എത്തുന്നു. 15,299 രൂപയാണ് ഫോണിന്റെ വില. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പ് വിന്‍ഡോസ് 10 ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ ഫോണിന് ശേഷം ഇറക്കുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ ബ്രാന്റ് നെയിം മൈക്രോസോഫ്റ്റ് സര്‍ഫസ് എന്ന് മാറ്റുവാന്‍ പോകുന്നു എന്ന് റിപ്പോര്‍ട്ടുണ്ട്. അതിനാലാണ് ഇതാണ് അവസാന ലൂമിയ ഫോണ്‍ എന്ന് വിശേഷിക്കപ്പെടുന്നത്.

ഇതോടെ 2014 ല്‍ നോക്കിയയുടെ സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസ് വാങ്ങിയ ശേഷം മൈക്രോസോഫ്റ്റ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ലൂമിയ ബഡ്ജറ്റ് ഫോണുകളുടെ വിപണിയില്‍ നിന്നും പൂര്‍ണ്ണമായി പിന്‍മാറുവനാണ് നീക്കം എന്നാണ് അറിയുന്നത്. ലൂമിയ 650 ഡ്യൂവലിന് ശേഷം ഹൈ എന്റ് സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമേ മൈക്രോസോഫ്റ്റ് ശ്രദ്ധകേന്ദ്രീകരിക്കൂ എന്നാണ് അറിയുന്നത്.

ലൂമിയ 650 ബ്ലാക്ക്, മാറ്റ് വൈറ്റ് കളറുകളിലാണ് ഇറങ്ങുക. ലൂമിയ 650 ഡ്യൂവല്‍ സിം 5 ഇഞ്ച് സ്‌ക്രീന്‍ വലിപ്പത്തിലാണ് ഇറങ്ങുന്നത്. 1280x720 പിക്‌സലാണ് സ്‌ക്രീന്‍ റെസല്യൂഷന്‍. 1.3ജിഗാ ഹെര്‍ട്‌സ് ക്വാഡ് കോര്‍ ക്യൂവല്‍കോം സ്‌നാപ് ഡ്രാഗണ്‍ 212 പ്രോസസ്സറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 1 ജിബിയാണ് റാം ശേഷി. 16ജിബിയാണ് ഓണ്‍ബോര്‍ഡ് മെമ്മറി ശേഷി. ഇത് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 200ജിബിവരെ വര്‍ദ്ധിപ്പിക്കാം.

8എംപി പ്രധാനക്യാമറയും, ഒപ്പം ഇതിനൊപ്പം എല്‍ഇഡി ഫ്‌ലാഷും ഉണ്ട്. 5 എംപി മുന്‍ ക്യാമറ സെല്‍ഫി പ്രേമികളെ തൃപ്തിപ്പെടുത്തും. 4ജി സപ്പോര്‍ട്ടുള്ള ഫോണിന്റെ ബാറ്ററി ശേഷി 2,000 എംഎഎച്ചാണ്.

 

Please give us the valuable feedback and keep touch with us...