'ഹിറ്റ്ലര്‍'ഭീതി മൈക്രോസോഫ്റ്റിന് കിട്ടിയ പണി

'ഹിറ്റ്ലര്‍'ഭീതി മൈക്രോസോഫ്റ്റിന് കിട്ടിയ പണി

ട്വിറ്ററിന് വേണ്ടി മൈക്രോസോഫ്റ്റ് വികസിപ്പിച്ച ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് ബൂട്ട് ടായു (Tay)ടെ പ്രവര്‍ത്തനം മൈക്രോസോഫ്റ്റ് അവസാനിപ്പിച്ചു. വംശീയ അധിക്ഷേപം നിറയുന്ന ട്വീറ്റുകള്‍ അയക്കുന്നതായി ഉപയോക്താക്കള്‍ പരാതിപ്പെട്ടതോടെയാണ് ടായിയുടെ പ്രവര്‍ത്തനം തല്‍ക്കാലം മൈക്രോസോഫ്റ്റ് അവസാനിപ്പിച്ചത്. ജര്‍മ്മന്‍ നാസി ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന തരത്തിലാണ് ബൂട്ട് സംസാരിച്ചത് എന്നാണ് ടെക് ക്രന്‍ഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹിറ്റ്ലര്‍ എന്ന പേരിലും ടായ് ട്വീറ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

ഇത് നിലവില്‍ വന്ന് 24 മണിക്കൂറിലാണ് പിന്‍വലിക്കല്‍ എന്നത് രസകരമാണ്. ട്വിറ്റര്‍ ഉപയോഗം രസകരമാക്കുവാന്‍ മൈക്രോസോഫ്റ്റ് വികസിപ്പിച്ച ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് ബൂട്ടായിരുന്നു ടായ്, മൈക്രോസോഫ്റ്റ് ടെക്നോളജി ആന്‍റ് റിസര്‍ച്ച് ആന്‍റ് ബിന്‍ഗ് ടീം ആണ് ഇത് വികസിപ്പിച്ചത്. ഉപയോക്താവിനോട് രസകരമായി ചാറ്റ് ചെയ്യുകയും നിങ്ങള്‍ അയക്കുന്ന ചിത്രങ്ങള്‍ക്ക് മറുപടി നല്‍കുക എന്നതായിരുന്നു ടായിയുടെ ദൗത്യം.

എന്നാല്‍ ചില ട്വിറ്റര്‍ ഉപയോക്താക്കള്‍ തുടര്‍ച്ചയായി ടായ്ക്കെതിരെ വംശീയ അധിക്ഷേപ ട്വീറ്റ് നടത്തിയതാണ് അതിന്‍റെ സ്വഭാവം മാറ്റുവാന്‍ ഇടയാക്കിയത് എന്നാണ് ഇപ്പോള്‍ വരുന്നത്. ഇത്തരത്തില്‍ ടായ് ട്വീറ്റ് ചെയ്ത ഏതാണ്ട് 96,000 ട്വീറ്റുകള്‍ മൈക്രോസോഫ്റ്റ് ഡിലീറ്റ് ചെയ്തു എന്നും റിപ്പോര്‍ട്ടുണ്ട്.

Please give us the valuable feedback and keep touch with us...