വണ്‍പ്ലസ് 2 സ്മാര്‍ട് ഫോണുകളുടെ വില കുത്തനെ കുറച്ചു

വണ്‍പ്ലസ് 2 സ്മാര്‍ട് ഫോണുകളുടെ വില കുത്തനെ കുറച്ചു

വണ്‍പ്ലസ് 2 സ്മാര്‍ട് ഫോണുകളുടെ വില കുത്തനെ കുറച്ചു. വിവിധ മോഡലുകള്‍ക്ക് 2000 രൂപയാണ് വിലക്കുറച്ചിരിക്കുന്നത്. ഇതിനു പിന്നാലെ വണ്‍പ്ലസ് എക്‌സ് ഫോണുകള്‍ക്കും വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ്. വണ്‍ പ്ലസ് 2വിന്റെ 16 ജിബി മോഡല്‍ 20,999 രൂപയ്ക്കും 64 ജിബി പതിപ്പ് 22,999 രൂപയ്ക്കുമാണ് ഇപ്പോള്‍ വാങ്ങാന്‍ കഴിയുന്നത്.

വണ്‍പ്ലസ് എക്‌സിന്റെ ഒണിക്‌സ് കളര്‍ പതിപ്പിനാണ് ഇന്ത്യയില്‍ ശനിയാഴ്ച വണ്‍പ്ലസ് വിലക്കുറവ് പ്രഖ്യാപിച്ചത്. 14,999 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാന്‍ കഴിയുമെങ്കിലും വണ്‍പ്ലസ് എക്‌സ് ഷാംപെയ്ന്‍ പതിപ്പിന് 16,999 രൂപയ്ക്കും വണ്‍പ്ലസ് എക്‌സ് ലിമിറ്റഡ് സെറാമിക് എഡിഷന്‍ 22,999 രൂപയ്ക്കും ഓണ്‍ലൈനിന് പുറത്ത് വിലക്കുറവില്ലാതെ തുടരും.

16,999 രൂപയ്ക്ക് കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ച വണ്‍പ്ലസ്എക്‌സ് ക്ഷണം കിട്ടുന്നവര്‍ക്ക് ലഭിക്കുന്ന രീതിയില്‍ ആയിരുന്നു വില്‍പ്പന. എന്നാല്‍ ഈ വര്‍ഷം ഫെബ്രുവരി മുതല്‍ വണ്‍പ്ലസ്എക്‌സ് എല്ലാവര്‍ക്കും ലഭ്യമായി തുടങ്ങി.


1080 X 1920 പിക്‌സല്‍ റെസലൂഷന്‍ നല്‍കുന്ന ഒരു 5 ഇഞ്ച് ഫുള്‍ എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ സ്‌ക്രീനോട് കൂടിയ വണ്‍പ്ലസ് എക്‌സ് ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്പ് അടിസ്ഥാനമാക്കിയുള്ള ഓക്‌സിജന്‍ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണാണ്. 2.3 ജിഗാഹെട്‌സ് വേഗത നല്‍കുന്ന ക്വാഡ് കോര്‍ ക്വാള്‍ കോം സ്‌നാപ്ഡ്രാഗണ്‍ 801 സിസ്റ്റം ഓണ്‍ ചിപ്പ് പ്രോസസര്‍ കരുത്തേകുന്ന ഫോണിനു 3 ജിബി എല്‍പിഡിഡിആര്‍3 റാമാണുള്ളത്.

ഹൈബ്രിഡ് ഡ്യുവല്‍ സിം സ്ലോട്ട് സവിശേഷതയോട് കൂടിയ ഫോണില്‍ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിക്കാവുന്ന രണ്ടാം സ്ലോട്ട് പ്രധാന സവിശേഷതയാണ്. 16 ജിബി ബില്‍റ്റ്ഇന്‍ സംഭരണ ശേഷിയുള്ള ഫോണിന് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സംഭരണ ശേഷി 128 ജിബി വരെ വികസിപ്പിക്കാന്‍ കഴിയും. 2525 എം.എ.എച്ച് ശേഷിയുള്ള ഊരിമാറ്റാന്‍ കഴിയാത്ത ബാറ്ററിയോടെയെത്തുന്ന ഫോണിന് എല്‍.ഇ.ഡി ഫ്‌ലാഷ്, എഫ് /2.2 അപ്പേര്‍ച്ചര്‍ എന്നീ പ്രത്യേകതയുള്ള 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും സെല്‍ഫി പ്രേമികളെ ആകര്‍ഷിക്കുന്ന എഫ് / 2.4 അപ്പെര്‍ച്ചര്‍ നല്‍കുന്ന ഒരു 8 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്.

Please give us the valuable feedback and keep touch with us...