റിലയന്‍സ് 4ജി വൈകാന്‍ സാധ്യത

റിലയന്‍സ് 4ജി വൈകാന്‍ സാധ്യത

റിലയന്‍സ് 4ജി വൈകാന്‍ സാധ്യത. കഴിഞ്ഞ ഡിസംബറില്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് വേണ്ടി പരീക്ഷണാര്‍ത്ഥത്തില്‍ അവതരിപ്പിച്ച റിലയന്‍സ് ജിയോ എന്നാല്‍ ഇന്ത്യയില്‍ മുഴുവന്‍ അവതരിപ്പിക്കുന്നത് ആടുത്ത ഡിസംബറില്‍ മാത്രമായിരിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട്. നേരത്തെ ഏപ്രില്‍ മെയ് മാസങ്ങളില്‍ വാണിജ്യ അടിസ്ഥാനത്തില്‍ ജിയോ അവതരിപ്പിക്കപ്പെടും എന്നായിരുന്നു റിലയന്‍സ് നല്‍കിയ സൂചന.

സാമ്പത്തിക ഗവേഷണ സ്ഥാപനമായ ബാങ്ക് ഓഫ് അമേരിക്ക മെരില്‍ ലിന്‍ജ് ആണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കുന്നത്. തങ്ങളുടെ ഉപയോക്താക്കള്‍ക്ക് ഈ സ്ഥാപനം അയച്ച വാര്‍ത്ത റിലീസിലാണ് ഈ വിവരം പറയുന്നത്. ഇന്ത്യയിലെ മുഖ്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ എല്ലാം ഇപ്പോള്‍ 4ജി വിപണിയില്‍ എത്തിയിരിക്കുന്ന സമയമാണ് ഇത്, അതിനാല്‍ തന്നെ താരീഫ് നിരക്കുകള്‍ കുറച്ച് വിപണി പിടിച്ചെടുക്കാം എന്നത് ഇപ്പോള്‍ അപ്രപ്യമായതാണ് റിലയന്‍സിനെ മാറ്റി ചിന്തിപ്പിക്കുന്നത്.

അതിനാല്‍ ഈ വര്‍ഷത്തിന്‍റെ അവസാനമാണ് മികച്ച സമയം എന്നാണ് റിലയന്‍സ് കരുതുന്നത്. എന്നാല്‍ ഇത് അല്‍പ്പം വൈകിയില്ലെ എന്നതും ചര്‍ച്ചയാകുന്നുണ്ട്. പക്ഷെ ഈ വാര്‍ത്തയോട് ഔദ്യോഗികമായി റിലയന്‍സ് പ്രതികരിച്ചില്ലെന്നത് ശ്രദ്ധേയമാണ്.

 

Please give us the valuable feedback and keep touch with us...