200 രൂപയ്ക്ക് 75 ജിബി ഫ്രീ ഡാറ്റയുമായി റിലയന്‍സ് ജിയോ വരുന്നു

200 രൂപയ്ക്ക് 75 ജിബി ഫ്രീ ഡാറ്റയുമായി റിലയന്‍സ് ജിയോ വരുന്നു

ടെലികോം റിലയന്‍സ് ജിയോ 4ജി വാണിജ്യാടിസ്ഥാനത്തില്‍ അടുത്തമാസം അവതരിപ്പിക്കും. ഇതിന്‍റെ പ്രാരംഭ പ്രവര്‍ത്തനം എന്ന നിലയില്‍ റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകളില്‍ ജിയോ സിം കാര്‍ഡുകള്‍ എത്തി. കഴിഞ്ഞ ഡിസംബറില്‍ തുടങ്ങിയ ജിയോ 4ജി റിലയന്‍സ് തൊഴിലാളികള്‍ക്കും മാത്രമാണ് നല്‍കിയിരുന്നത്

200 രൂപയ്ക്ക് ലഭ്യമാകുന്ന ജിയോ സിം വന്‍ ഓഫറുകളാണ് നല്‍കുക എന്നാണ് സൂചനകള്‍. മൂന്നു മാസത്തേക്ക് 75 ജിബി ഫ്രീ ഡാറ്റയും 4500 മിനിറ്റ് കോളുകളും ഇതിലൂടെ ലഭിക്കും. മൊബൈല്‍ വരിക്കാര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓഫറായിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന്‍റെ താരീഫുകളെ കുറിച്ച് വ്യക്തത ലഭിച്ചിട്ടില്ല.

1.50 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് റിലയന്‍സ് ജിയോ ഇറക്കുന്നത്. ജിയോ 4ജി പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ഇന്ത്യയുടെ 70 ശതമാനം പ്രദേശത്തും സാന്നിധ്യമുണ്ടാകുമെന്ന് മുകേഷ് അംബാനി പറഞ്ഞു. നിലവിലെ ഇന്റര്‍നെറ്റിനേക്കാള്‍ 80 ഇരട്ടിവരെ അധികം വേഗം റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് നല്‍കുമെന്നും വാഗ്ദാനമുണ്ട്.

 

Please give us the valuable feedback and keep touch with us...