സ്മാര്‍ട്ട്ഫോണുകളെക്കുറിച്ചുള്ള സച്ചിന്‍റെ ഇന്ത്യന്‍ സ്വപ്നം

സ്മാര്‍ട്ട്ഫോണുകളെക്കുറിച്ചുള്ള സച്ചിന്‍റെ ഇന്ത്യന്‍ സ്വപ്നം

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ സ്മാര്‍ട്ട്ഫോണുകളെക്കുറിച്ചുള്ള ഇന്ത്യന്‍ സ്വപ്നം പങ്കുവച്ചു, കഴിഞ്ഞ ദിവസം നടന്ന പൊതുചടങ്ങിലാണ് സച്ചിൻ തന്‍റെ ഇന്ത്യന്‍ സ്വപ്നം തുറന്ന് പറഞ്ഞത്. എല്ലാ അമേരിക്കക്കാരും ഇന്ത്യൻ നിർമ്മിത സ്മാർട്ഫോൺ ഉപയോഗിക്കുന്ന ഒരു കാലം. ലോകം അംഗീകരിക്കുന്ന സ്മാർട്ഫോൺ നിർമ്മിക്കുന്ന കമ്പനികൾ ഇന്ത്യയില്‍ വേണമെന്നും സച്ചിൻ പറഞ്ഞു.

സച്ചിനുകൂടി പങ്കാളിയാകുന്ന സ്മാട്രോൺ കമ്പനി നിർമിച്ച സ്മാർട് ഫോണും നോട്ട്ബുക്കും പുറത്തിറക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ എത്രയാണ് കമ്പനിയിലെ സച്ചിന്‍റെ പങ്കാളിത്തം എന്നത് വ്യക്തമായിട്ടില്ല.

കമ്പനിയുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് സച്ചിൻ. 2014 ൽ ആരംഭിച്ച കമ്പനി രണ്ടു വർഷത്തിനുള്ളിൽ 10 കോടി ഡോളറാണ് വിപണിയില്‍ ഇറക്കാന്‍ ഉദ്ദേശിക്കുന്നത്. ജീവിതത്തിലെ രണ്ടാം ഇന്നിങ്സാണ്. ക്രിക്കറ്റ് കളിയായിരുന്നു ആദ്യ ഇന്നിങ്സെന്നും സച്ചിൻ പറഞ്ഞു.

Please give us the valuable feedback and keep touch with us...