ആപ്പിളിന്‍റെ സഹായം ഇല്ലാതെ ഐഫോണ്‍ അണ്‍ലോക്ക് ചെയ്ത് അമേരിക്കന്‍ ഭരണകൂടം

ആപ്പിളിന്‍റെ സഹായം ഇല്ലാതെ ഐഫോണ്‍ അണ്‍ലോക്ക് ചെയ്ത് അമേരിക്കന്‍ ഭരണകൂടം

സന്‍ഫ്രാന്‍സിസ്കോ: ആപ്പിളിന്‍റെ സഹായം ഇല്ലാതെ തന്നെ ആപ്പിള്‍ ഐഫോണ്‍ ലോക്ക് തകര്‍ത്ത് പരിശോധിച്ചതായി അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റ്. കാലിഫോര്‍ണിയയിലെ സന്‍ ബെര്‍ണാഡിനോയിലെ ഭീകരാക്രമണത്തില്‍ പങ്കെടുത്ത തീവ്രവാദിയുടെ ഫോണ്‍ ആണ് ഇത്തരത്തില്‍ ഇന്‍ക്രിപ്റ്റ് കുരുക്കുകള്‍ അഴിച്ച് പരിശോധിച്ചത് എന്ന് യുഎസ് ജസ്റ്റിസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വ്യക്തമാക്കിയത്. ഇതോടെ മാസങ്ങളായി തുടരുന്ന ആപ്പിള്‍ അമേരിക്കന്‍ ഭരണകൂടം പ്രശ്നത്തിനാണ് പരിഹാരമായിരിക്കുന്നത്.

കഴിഞ്ഞ ഡിസംബറിലാണ് കാലിഫോര്‍ണിയയിലെ സന്‍ ബെര്‍ണാഡിനോയില്‍ സയ്യീദ് റിസ്വാന്‍ ഫാറൂഖ്, ഭാര്യ തഷീന്‍ മാലിക്ക് എന്നിവര്‍ ചേര്‍ന്ന് 14 പേരെ കൊലപ്പെടുത്തിയത്. പിന്നീട് ഇവരെ പോലീസ് കൊലപ്പെടുത്തി. എഫ്ബിഐ ആണ് ഈ കേസ് ആന്വേഷിക്കുന്നത്. ഇതില്‍ സയ്യിദ്ദീന്‍റെ ഐഫോണ്‍‌ പ്രധാന തെളിവാണ് പക്ഷെ അത് അണ്‍‌ലോക്ക് ചെയ്യാന്‍ എഫ്ബിഐക്ക് സാധിക്കുന്നില്ല തുടര്‍ന്ന് അവര്‍ കോടതിയില്‍ പോയി, ഇതോടെ കോടതി ഐഫോണ്‍ നിര്‍മ്മാതക്കളായ ആപ്പിളിനോട് ഐഫോണ്‍ ആണ്‍ലോക്ക് ചെയ്യാന്‍ യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റ് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് വിസമ്മതിച്ചിരിക്കുകയാണ് ആപ്പിള്‍.

എന്നാല്‍ ആപ്പിളിന്‍റെ അമേരിക്കയിലെ ഈ നടപടി രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് ചില അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍‌ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആപ്പിളിന്‍റെ വാദങ്ങള്‍ ഇതായിരുന്നു, ഒരോ ഐഫോണിന്‍റെ എന്‍ക്രിപ്റ്റ് കീ ഉണ്ടാകും, അതായത് ആ ഫോണിന് മാത്രമായ ഒരു നമ്പര്‍. 256 ബിറ്റ് നീളമുണ്ടാകും ഈ നമ്പറിന്. ഇത് സ്ക്രാബിളോ, അണ്‍സ്ക്രബിളോ ആകാം. അതായത് 1 ഉം 0വും ചേര്‍ന്ന 256 സ്ട്രിങ്ങ് ഉള്ള നമ്പറായിരിക്കും ഇത്, ഇത് കണ്ടുപിടിക്കുക എളുപ്പമല്ലെന്ന് ആപ്പിള്‍ പറയുന്നു.

എന്നാല്‍ ഇത് കണ്ടെത്താന്‍ ആവശ്യമായ 'റീസണബിള്‍ ടെക്നിക്കല്‍ അസിസ്റ്റന്‍റ്' വേണമെന്നാണ് പിന്നീട് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റ് പറയുന്നത്. ഇപ്പോള്‍ 10 തവണ തെറ്റായി അണ്‍ലോക്ക് ചെയ്യാന്‍ ശ്രമിച്ചാല്‍ ഫോണ്‍ ഡാറ്റ മുഴുവന്‍ മാഞ്ഞുപോകുന്നതാണ് ആപ്പിളിന്‍റെ രീതി, ഇത് മാറ്റാന്‍ കഴിയില്ലെന്നാണ് ആപ്പിളിന്‍റെ വിശദീകരണം. എന്നാല്‍ തീവ്രവാദിയുടെ ഫോണിലെ ലോക്ക് ഐഡി മാറ്റിത്തരണമെന്ന് ഭരണകൂടം വീണ്ടും ആവശ്യപ്പെട്ടു. ഇതിനോടൊപ്പം ഐഫോണ്‍ പാസ്വേര്‍ഡുകള്‍ അണ്‍ലോക്ക് ചെയ്യുന്നതിന് എഫ്ബിഐക്ക് സ്ഥിരം സംവിധാനം ഉണ്ടാക്കി തരണം എന്നും ആവശ്യം ഉയര്‍ന്നു.

10 തവണ മാത്രം പാസ്വേര്‍ഡ് ഗസ്സിംങ്ങ് എന്ന സംവിധാനം മാറ്റിത്തരുക എന്നാല്‍ ഇവയോന്നും പറ്റില്ലെന്ന് ആപ്പിള്‍ ഉറപ്പിച്ച് പറഞ്ഞു. ഒരു ഫോണിന് വേണ്ടി ടെക്നോളജി മാറ്റം വരുത്താന്‍ സാധിക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ ആപ്പിള്‍ എഫ്ബിഐയ്ക്ക് പിന്‍വാതില്‍ പ്രവേശനം നല്‍കിയാന്‍ നാളെ ഹാക്കര്‍മാരും അത് ഉപയോഗിക്കുമെന്ന വാദം ഉന്നയിച്ചു. 'കഴിഞ്ഞ വര്‍ഷങ്ങളില്‍ എല്ലാം ഡിജിറ്റല്‍ ലോകത്തെ സ്വകാര്യത ഹനിക്കുന്നതിനെക്കുറിച്ചാണ് സൈബര്‍ ലോകം ചര്‍ച്ച ചെയ്തത്, ചിലപ്പോള്‍ ഒരു പൗരന് ആപ്പിളില്‍ പോലും ഞങ്ങളുടെ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന തോന്നല്‍ ഇത് ഉണ്ടാക്കിയേക്കും. ഇതില്‍ എന്ത് പ്രത്യാഘാതവും നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്' എന്നാണ് ഇതിനോട് ആപ്പിള്‍ തലവന്‍ ടിം കുക്ക് പ്രതികരിച്ചത്. തുടര്‍ന്ന് ആപ്പിളിനെ പിന്തുണച്ച് ഗൂഗിള്‍, ഫേസ്ബുക്ക് തുടങ്ങിയ കമ്പനികളും രംഗത്ത് എത്തിയിരുന്നു.

എന്നാല്‍ അടുത്തിടെ നാടകീയമായി കോടതിയില്‍ ആപ്പിളിന്‍റെ സഹായം ഇല്ലാതെ തങ്ങള്‍ക്ക് ഐഫോണ്‍ തുറക്കുമെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റ് അറിയിച്ചിരുന്നു ഇതിന്‍റെ പരിണാമം അണ് ഇപ്പോള്‍ ഐഫോണ്‍ അണ്‍ലോക്ക് ചെയ്തു എന്ന വാര്‍ത്ത. ലോകത്ത് എമ്പാടും ഫോണ്‍ സുരക്ഷ സംബന്ധിച്ച് വലിയ പ്രശ്നമാണ് പുതിയ സംഭവം എന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്.

Please give us the valuable feedback and keep touch with us...