വാട്ട്സ്ആപ്പിലെ ആ വലിയ മാറ്റം ഇപ്പോള്‍ എല്ലാവര്‍ക്കും കിട്ടും

വാട്ട്സ്ആപ്പിലെ ആ വലിയ മാറ്റം ഇപ്പോള്‍ എല്ലാവര്‍ക്കും കിട്ടും

ടെക്സ്റ്റുകള്‍ ബോള്‍ഡ്, ഇറ്റാലിക് ഫോര്‍മാറ്റിലേക്കു മാറ്റി വാട്ട്‌സ് ആപ്പ്. വാട്ട്‌സ്ആപ്പിന്റെ പുതിയ 2.12.535 വേര്‍ഷനില്‍ ഈ സൗകര്യം ലഭ്യമാവും. ഈയിടെ ഡോക്യുമെന്റ് അറ്റാച്ച് ചെയ്യാനുള്ള ഫീച്ചര്‍ വാട്ട്‌സ്ആപ്പില്‍ കൂട്ടിച്ചേര്‍ത്തിരുന്നത്. ഈ അപ്‌ഡേഷന്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായി തുടങ്ങി. ഇപ്പോള്‍ ആന്‍ഡ്രോയ്ഡില്‍ മാത്രമേ ഈ ഫീച്ചര്‍ ലഭിക്കു. നിങ്ങള്‍ക്ക് വാട്ട്സ്ആപ്പില്‍ അയക്കുന്ന ഒരു വാക്ക് ഇറ്റാലിക്സ് ആക്കണമെങ്കില്‍ ഇനി ആ വാക്കിന് മുന്നിലും പിന്നിലും underscores (_) ചിഹ്നം ചേര്‍ക്കുക, ഇനി നിങ്ങള്‍ അയക്കാന്‍ ആഗ്രഹിക്കുന്ന വാക്ക് ബോള്‍ഡ് ആക്കുവാന്‍ ആ വാക്കിന് മുന്നിലും പിന്നിലും asterisk marks (*) ചേര്‍ക്കുക ഉദാഹരണം ഈ ചിത്രം ശ്രദ്ധിക്കൂ

പുതിയ വേര്‍ഷനില്‍ മറ്റു ചില അപ്‌ഡേഷന്‍ വരുത്തിയിട്ടുണ്ട്. ഗൂഗിള്‍ ഡ്രൈവ് വഴി പി.ഡി.എഫ്, വേഡ് ഫയല്‍, പവര്‍ പോയിന്റ് പ്രസന്‍റേഷന്‍ ഫയലുകള്‍ ഷെയര്‍ ചെയ്യാനാവും. കൂടാതെ, ഷെയര്‍ ചെയ്യുമ്പോള്‍ എല്ലാ ഫയലുകളും ഓട്ടോമാറ്റിക്കായി പി.ഡി.എഫ് ഫോര്‍മാറ്റിലേക്കു മാറ്റാനുള്ള ഒപ്ഷനും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Please give us the valuable feedback and keep touch with us...