വാട്ട്‌സ്ആപ്പ് ഉപയോഗിക്കേണ്ടവര്‍ അറിഞ്ഞിരിക്കേണ്ട 4 ടിപ്പുകള്‍

വാട്ട്‌സ്ആപ്പ് ഉപയോഗിക്കേണ്ടവര്‍ അറിഞ്ഞിരിക്കേണ്ട 4 ടിപ്പുകള്‍

വാട്ട്‌സ്ആപ്പ് സബ്‌സ്‌ക്രിപ്ഷന്‍ തുക ഒഴിവാക്കി പൂര്‍ണ്ണമായും സൗജന്യമാക്കിയത് അടുത്തിടെയാണ്. ഫേസ്ബുക്കിന്റെ ഈ നീക്കം ടെക്‌നോളജി രംഗത്ത് അത്ഭുതം സൃഷ്ടിച്ചെങ്കിലും ഭാവിയിലേക്ക് കൂടുതല്‍പേരെ ആകര്‍ഷിക്കുക എന്നതാണ് ഫേസ്ബുക്ക് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇതേ സമയം വന്‍ മാറ്റങ്ങള്‍ അടുത്ത് തന്നെ വാട്ട്‌സ്ആപ്പില്‍ വന്നേക്കും എന്ന് അഭിപ്രായമുള്ളവരുമുണ്ട്. നിങ്ങള്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവരാണെങ്കില്‍ തീര്‍ച്ചയായും അറിയേണ്ട ചില ടിപ്പുകളാണ് ഇവിടെ പറയുന്നത്.

ശല്യമാകുന്ന ഗ്രൂപ്പുകളെ ഒഴിവാക്കാം

ഒരോ ഫ്രണ്ടും നിങ്ങളെ ഒരോ ഗ്രൂപ്പില്‍ ആഡ് ചെയ്യും, ഇത് നിങ്ങളെ നിരന്തരം ശല്യപ്പെടുത്തുകയും ചെയ്യും. താത്പര്യമില്ലാത്ത ഗ്രൂപ്പുകളില്‍ നിന്നും സൗഹൃദം പോകും എന്ന് കരുതി പിന്‍വലിയാനും സാധിക്കില്ല. എന്നാല്‍ സന്ദേശങ്ങളുടെ നോട്ടിഫിക്കേഷനുകള്‍ നമ്മെ ബുദ്ധിമുട്ടാകും. ഇത് മറികടക്കാനും വഴിയുണ്ട്. ഇത് വാട്‌സാപ്പ് തന്നെ നല്‍കുന്ന സൗകര്യമാണ്. ഗ്രൂപ്പ് ഇന്‍ഫൊയില്‍ പോയശേഷം മ്യൂട്ട് എന്ന ഓപ്ഷന്‍ സെലക്ട് ചെയ്താല്‍ മതി. എട്ട് മണിക്കൂര്‍ മുതല്‍ ഒരു വര്‍ഷം വരെ ഗ്രൂപ്പില്‍ നിന്നുള്ള സന്ദേശങ്ങളുടെ നോട്ടിഫിക്കേഷന്‍ നിര്‍ത്താന്‍ ഇതിനാകും.

അയച്ചയാള്‍ അറിയാതെ സന്ദേശം വായിക്കാം

വാട്ട്‌സ്ആപ്പ് സന്ദേശം നിങ്ങള്‍ വായിച്ചാല്‍ അയച്ചയാള്‍ക്ക് രണ്ട് ബ്ലൂടിക്ക് ലഭിക്കും, എന്നാല്‍ അയച്ച ആളെ അറിയിക്കാതെ സന്ദേശം വായിക്കണമെങ്കില്‍, ഫോണ്‍ ഏറോപ്ലൈന്‍ മോഡിലേക്കാക്കിയ ശേഷം വാട്‌സാപ്പ് തുറന്നാല്‍ മതി. വാട്‌സാപ്പ് സന്ദേശം തുറന്ന് നോക്കുകയും ചെയ്യാം ഇക്കാര്യം അയച്ചയാള്‍ അറിയുകയുമില്ല. ഏറോപ്ലൈന്‍ മോഡിലാക്കിയാല്‍ മൊബൈലുകള്‍ വൈഫൈയും മൊബൈല്‍ സിഗ്‌നലുകളും കട്ടു ചെയ്യുന്നതിനാലാണ് ഇത് നടക്കുന്നത്.

ബ്രോഡ്കാസ്റ്റിംഗ്

പബ്ലിക് മെസേജുകള്‍ പ്രൈവറ്റായി അയക്കാനും വാട്‌സാപ്പില്‍ സാധ്യമാണ്. വാട്‌സാപ്പ് സെറ്റിങ്‌സില്‍ പോയി ബ്രോഡ്കാസ്റ്റ് ലിസ്‌റ്റെടുക്കുക. ഇതില്‍ നിങ്ങള്‍ മെസേജ് അയക്കാന്‍ ഉദ്ദേശിക്കുന്ന കോണ്‍ടാക്ട്‌സ് കൂട്ടിച്ചേര്‍ക്കാം. ഇതിന്‌ശേഷം സാധാരണപോലെ മെസേജ് അയച്ചാല്‍ മതി. ഇനി നിങ്ങള്‍ അയച്ച മെസേജ് എപ്പോഴാണ് വായിച്ചതെന്നും ഗ്രൂപ്പിലാണെങ്കില്‍ ആരെല്ലാം എപ്പോഴെല്ലാം വായിച്ചെന്നും അറിയാനും മാര്‍ഗമുണ്ട്. നിങ്ങള്‍ അയച്ച മെസേജ് അമര്‍ത്തിപ്പിടിച്ചാല്‍ വരുന്ന ഇന്‍ഫോ ഓപ്ഷനില്‍ പോയാല്‍ മതി. ആരെല്ലാം നിങ്ങളുടെ മെസേജ് വായിച്ചെന്ന് സമയം സഹിതം അറിയാനാകും. ഇങ്ങനെ ചെറിയ ചില സൂത്രങ്ങള്‍ ഉപയോഗിച്ചാല്‍ സാങ്കേതികവിദ്യ നമ്മളെ ഉപയോഗിക്കുന്നതിന് പകരം നമ്മുടെ സൗകര്യത്തിന് സാങ്കേതിക വിദ്യയെ ഉപയോഗിക്കാനാകും.

മൊബൈലിന്റെ ഡെസ്‌ക്ടോപ്പിലെത്തിക്കാനും മാര്‍ഗം

ചാറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയെ മൊബൈലിന്റെ ഡെസ്‌ക്ടോപ്പിലെത്തിക്കാനും മാര്‍ഗമുണ്ട്. ചാറ്റില്‍ അമര്‍ത്തിപ്പിടിക്കുമ്പോള്‍ വരുന്ന പോപ് അപ് വിന്‍ഡോയിലോ സെറ്റിംഗ്‌സിനുള്ള ഓപ്ഷന്‍ ഞെക്കുമ്പോഴുള്ള വിന്‍ഡോയിലോ ആഡ് കോണ്‍വര്‍സേഷന്‍ ഷോട്കട്ട് എന്ന ഓപ്ഷന്‍ കാണാം. ഇതില്‍ അമര്‍ത്തിയാല്‍ ചാറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നയാളുടെ ഷോട്കട്ട് മൊബൈല്‍ ഡെസ്‌ക്ടോപിലെത്തും. വിന്‍ഡോസ് ഫോണുകളില്‍ പിന്‍ ടു സ്റ്റാര്‍ട്ട് എന്ന ഓപ്ഷനാണെന്ന് മാത്രം.

 

Please give us the valuable feedback and keep touch with us...