ഷവോമി എംഐ5 ഇന്ത്യയില്‍ ഇറങ്ങി; ഞെട്ടിപ്പിക്കുന്ന വില

ഷവോമി എംഐ5 ഇന്ത്യയില്‍ ഇറങ്ങി; ഞെട്ടിപ്പിക്കുന്ന വില

ഷവോമി ഇറക്കുന്ന ഫ്‌ലാഗ്ഷിപ്പ് മോഡലാണ് എംഐ5 ഇന്ത്യയില്‍ ഇറങ്ങി. എന്നാല്‍ ഫോണിന്റെ വില സംബന്ധിച്ച് കാര്യമായ സൂചന ഷവോമി നല്‍കുന്നില്ല. എന്നാല്‍ ഷവോമി ഏതാണ്ട് 20,000ത്തിന് ഇടയില്‍ വിലയിട്ട് ഉപയോക്താക്കളെ ഞെട്ടിക്കും എന്നാണ് പുതിയ വാര്‍ത്ത. ഇത് വണ്‍പ്ലസ് അടക്കമുള്ള വിപണിയിലെ ലോബഡ്ജറ്റ് ഹൈ എന്റ് ഫോണുകള്‍ക്ക് ഭീഷണിയാകുമെന്നാണ് റിപ്പോര്‍ട്ട്.

ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതക്കളായ ഷവോമിയുടെ എംഐ5 പുറത്തിറങ്ങി. ബാഴ്‌സിലോനയില്‍ നടന്ന ലോക മൊബൈല്‍ കോണ്‍ഗ്രസിലാണ് തങ്ങളുടെ ഫ്‌ലാഗ്ഷിപ്പ് മോഡല്‍ ചൈനീസ് ടെക് ഭീമന്‍ പുറത്തിറക്കിയത്. മാര്‍ച്ച് 1ന് ചൈനീസ് മാര്‍ക്കറ്റില്‍ എത്തുന്ന ഫോണ്‍. ഏപ്രില്‍ മാസത്തോടെ ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
മൂന്ന് പതിപ്പുകളിലാണ് എംഐ5 എത്തിയിരിക്കുന്നത്.

1. 28,000 രൂപയ്ക്ക് അടുത്ത് വില വരുന്ന എംഐ5 പ്രോ, ഇതില്‍ 4ജിബി റാം, 128 ജിബി ശേഖരണ ശേഷി
2. 3ജിബി റാം ശേഷി, 32 ജിബി ശേഖരണ ശേഷിയുള്ള പതിപ്പ് ഇതിന് 20,000 രൂപയ്ക്ക് അടുത്ത് വില വരും
3. 3ജിബി റാം ശേഷി, 64 ജിബി ശേഖരണ ശേഷിയുള്ള പതിപ്പ് ഇതിന് 24,000 രൂപയ്ക്ക് അടുത്ത് വില വരും

ഷവോമിയുടെ ഈ ഫോണ്‍ ബ്ലാക്ക്, ഗോള്‍ഡ്, വൈറ്റ് കളറുകളിലാണ് എത്തുന്നത്. ഇതോടൊപ്പം മെറ്റല്‍ ഗ്ലാസില്‍ തീര്‍ത്ത 3ഡി ഗ്ലാസ് സ്‌പെഷ്യല്‍ എഡിഷനും ഇറങ്ങുന്നുണ്ട്. 129 ഗ്രാം, 7.25 എംഎം കനത്തിലായിരിക്കും ഫോണ്‍ എത്തുക. ആപ്പിള്‍ 6എസ്, സാംസങ്ങ് ഗ്യാലക്‌സി എസ്6 എന്നിവയോട് സാമ്യമുള്ളതായിരിക്കും ഇതിന്റെ ഡിസൈന്‍ എന്ന് ഷവോമി തന്നെ അവകാശപ്പെടുന്നു.

5.15 ഇഞ്ച് സ്‌ക്രീനാണ് ഷവോമി എംഐ5ന് നല്‍കിയിരിക്കുന്നത്. ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ സംവിധാനം ലഭ്യമാണ്. 2കെ ഡിസ്‌പ്ലേയുടെ റെസല്യൂഷന്‍ ഷവോമി വാഗ്ദാനം ചെയ്യുന്നുണ്ട്. 1.3 യും 1.5 ഹെര്‍ട്‌സ് ക്യൂവല്‍കോം സ്‌നാപ് ഡ്രാഗണ്‍ 820 ചിപ്പ് സെറ്റാണ് ഫോണുകളിലുണ്ടാകുക. 16 എംപി പിന്‍ ക്യാമറയും, 4 എംപി മുന്‍ ക്യാമറയുമാണ് ഫോണിനുള്ളത്. 4ജി പ്ലസ് സപ്പോര്‍ട്ടുള്ള ഫോണിന്റെ ബാറ്ററി ശേഷി 3,800 എംഎഎച്ചാണ്.

Please give us the valuable feedback and keep touch with us...