ആപ്പിള്‍ ഐഒഎസ് അപ്ഡേഷന്‍ പാരയായി

 ആപ്പിള്‍ ഐഒഎസ് അപ്ഡേഷന്‍ പാരയായി

സന്‍ഫ്രാന്‍സിസ്കോ: ആപ്പിള്‍ ഡിവൈസുകള്‍ക്ക് വേണ്ടിയുള്ള പുതിയ അപ്ഡേഷന്‍ ചില ഡിവൈസുകളെ ചതിച്ചതായി റിപ്പോര്‍ട്ട്. ഐപാഡ് 2 അടക്കമുള്ള പഴയ ഡിവൈസുകളെ പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാക്കുന്നതാണ് ഐഒഎസ് 9.3 അപ്ഡേഷന്‍ എന്നാണ് പൊതുവില്‍ ഉയരുന്ന പരാതി. അപ്ഡേഷന് ശേഷം ഈ ഡിവൈസുകള്‍ അനങ്ങുന്നില്ലെന്നാണ് പരാതി. ഇത് സംബന്ധിച്ച് ആപ്പിള്‍ കസ്റ്റമര്‍ കെയറുകളിലും നിരവധിപ്പേര്‍ പരാതി നല്‍കിയിട്ടുണ്ട്.

ആപ്പിള്‍ ഐപാഡ് 2 ഉപയോക്താക്കള്‍ക്കാണ് ഈ പരാതി കൂടുതല്‍. എന്നാല്‍ ആപ്പിള്‍ ടച്ച് ഐഡി ഇല്ലാത്ത ഫോണുകളില്‍ എല്ലാം പ്രശ്നം ഉണ്ടെന്നാണ് മറ്റുചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഈ പ്രശ്നം ഉള്ള ഡിവൈസുകള്‍ക്ക് വേണ്ടി പുതിയ അപ്ഡേഷന്‍ നല്‍കും എന്നാണ് ഇപ്പോള്‍ ആപ്പിള്‍ അറിയിക്കുന്നത്.

Please give us the valuable feedback and keep touch with us...