'പാവങ്ങളുടെ' ഐഫോണ്‍ ഇറങ്ങി

'പാവങ്ങളുടെ' ഐഫോണ്‍ ഇറങ്ങി

ആപ്പിള്‍ ഐഫോണ്‍ എസ്ഇ പുറത്തിറക്കി. സന്‍ഫ്രാന്‍സിസ്കോയില്‍ ക്യൂപ്രിട്ടീനോയില്‍ നടന്ന ചടങ്ങിലാണ് പുതിയ 'ലോ' ബഡ്ജറ്റ് ആപ്പിള്‍ ഐഫോണ്‍ ഇറങ്ങിയത്. ആപ്രില്‍ മുതല്‍ ഇന്ത്യയില്‍ എത്തുന്ന ഫോണിന് 39,000 രൂപയ്ക്ക് അടുത്ത് വില വരും എന്നാണ് റിപ്പോര്‍ട്ട്.

4 ഇഞ്ച് വലിപ്പത്തിലുള്ള ഫോണാണ് ഐഫോണ്‍ എസ്ഇ. ഇതിന് 16ജിബി, 64 ജിബി പതിപ്പുകളുണ്ട്. ഐഫോണ്‍ 6 എസിന്‍റെ ചില സാമ്യങ്ങള്‍ ഈ ഫോണ്‍ പ്രകടമാക്കുന്നുണ്ട് എന്നത് രസകരമാണ്. ബ്ലാക്ക്, മിഡ്നൈറ്റ് ബ്ലൂ എന്നീ കളറുകളില്‍ ഈ ഫോണിന് ഒപ്പം ലെതര്‍ കെയ്സും ലഭിക്കും.

ആപ്പിളിന്‍റെ അടുത്തിടെ ഇറങ്ങിയ റോസ് ഗോള്‍ഡ് അടക്കമുള്ള നിറങ്ങളില്‍ ഫോണ്‍ ലഭിക്കും. ആപ്പിളിന്‍റെ എ9 എസ്ഒസി എം9 മോഷന്‍ കോര്‍ പ്രോസസ്സറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 12 എംപി ഐസൈറ്റ് പ്രധാന ക്യാമറ 4കെ റെക്കോഡിങ്ങിനെ സപ്പോര്‍ട്ട് ചെയ്യും. മുന്‍ ക്യാമറ 1.2 എംപിയാണ്. ഐഒഎസ് 9.3യാണ് ഇതിലെ ഓപ്പറേറ്റിംഗ് സിസ്റ്റം. സ്ക്രീന്‍റെ റെസല്യൂഷന്‍ 640x1136 പിക്സലാണ്. 4ജി സപ്പോര്‍ട്ടുള്ള ഫോണില്‍ ടച്ച് ഐടി ഫിംഗര്‍പ്രിന്‍റ് സംവിധാനമുണ്ട്.

Please give us the valuable feedback and keep touch with us...