ഇന്ത്യയില്‍ ഐഫോണിന്റെ എസ്ഇ പരാജയപ്പെടാം: 5 കാരണങ്ങള്‍

ഇന്ത്യയില്‍ ഐഫോണിന്റെ എസ്ഇ പരാജയപ്പെടാം: 5 കാരണങ്ങള്‍

കഴിഞ്ഞ ദിവസമാണ് ആപ്പിള്‍ ഐഫോണ്‍ സ്‌പെഷ്യല്‍ എഡിഷന്‍ ഇറക്കിയത്. 4 ഇഞ്ച് സ്‌ക്രീന്‍ വലിപ്പത്തില്‍ എത്തുന്ന ഫോണ്‍ സാധാരണക്കാരന് വേണ്ടി എന്നാണ് കേട്ടിരുന്നെങ്കിലും ഏപ്രില്‍ 8ന് ഇന്ത്യയില്‍ എത്തുന്ന ഫോണിന്റെ വില അത്ര സാധാരണമാകില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. എന്തുകൊണ്ടാണ് ഇന്ത്യപോലുള്ള മാര്‍ക്കറ്റിനെ തിരിച്ചറിയാന്‍ ആപ്പിള്‍ പരാജയപ്പെടുന്നത് എന്നാണ് പുതിയ ചോദ്യം. ചിലര്‍ ആപ്പിളിന്റെ മുന്‍ ലോ ബഡ്ജറ്റ് ഫോണ്‍ ഐഫോണ്‍ 5സിക്ക് സംഭവിച്ച പരാജയം ചിലപ്പോള്‍ ഐഫോണ്‍ എസ്ഇക്ക് സംഭവിച്ചേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട് ഇത് എന്തുകൊണ്ടെന്ന് നോക്കാം.

1. 39,000 രൂപ നല്‍കേണ്ടിവരും ഐഫോണ്‍ എസ്ഇക്ക് എന്നാണ് റിപ്പോര്‍ട്ട്. ബജറ്റ് ഐഫോണിന്റെ വരവിനായി കാത്തിരുന്ന ഇന്ത്യയിലെ ആപ്പിള്‍ പ്രേമികളെ നിരാശരാക്കുന്നതാണ് ഐഫോണ്‍ എസ്ഇയുടെ വിലയെന്നാണ് ടെക്ക് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

2. ഐഫോണ്‍ 5എസ്, ഐഫോണ്‍ 6 എന്നിവ ഇതിലും താഴ്ന്ന വിലയില്‍ ഓണ്‍ലൈന്‍ വിപണിയില്‍ ലഭ്യമാണ്. അതിവലേക്ക് ഉപയോക്താവിനെ നീക്കും.


3. ഇന്ത്യയില്‍ ഐഫോണിന്റെ എസ്ഇയുടെ മൂന്നിലൊന്നു വിലയുള്ള സ്മാര്‍ട്‌ഫോണുകള്‍ക്കു പോലും അഞ്ച് ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനുള്ളപ്പോള്‍ ഇവിടെ ഇത് അനാകര്‍ഷകമായിരിക്കുമെന്നു വിപണി നിരീക്ഷണ ഏജന്‍സികള്‍ വിലയിരുത്തി. ഇന്ത്യക്കാര്‍ വലിപ്പമുള്ള സ്‌ക്രീനുകളുടെ പ്രേമികളാണ് പൊതുവേ


4. കഴിഞ്ഞ ഡിസംബറിലെ കണക്കു പ്രകാരം സ്മാര്‍ട്‌ഫോണ്‍ ആവശ്യക്കാരില്‍ വെറും പത്തു ശതമാനം മാത്രമായിരുന്നു നാലിഞ്ചു ഡിസ്‌പ്ലേ ഫോണിന് ആവശ്യക്കാരായി എത്തിയത്. ഇന്ത്യയില്‍ ആകെ സ്മാര്‍ട്‌ഫോണ്‍ വില്‍പനയുടെ രണ്ടു ശതമാനം മാത്രമാണ് ആപ്പിളിന്റെ കച്ചവടം എന്നതും പ്രധാന വെല്ലുവിളിയാകുന്നു.

5. ഇപ്പോള്‍ ഇന്ത്യയിലെ സ്മാര്‍ട്‌ഫോണ്‍ വിപണിയുടെ 70 ശതമാനം സ്വന്തമാക്കിയത് 150 ഡോളറില്‍ താഴെ മാത്രം വിലയുള്ള സ്മാര്‍ട്‌ഫോണുകളാണ്. ആപ്പിളിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ ഐഫോണിന് വില 400 ഡോളറും.

Please give us the valuable feedback and keep touch with us...