എല്ലാവര്‍ക്കും ലൈവ് ആകാം; ഫേസ്ബുക്ക് പറയുന്നു

എല്ലാവര്‍ക്കും ലൈവ് ആകാം; ഫേസ്ബുക്ക് പറയുന്നു

ഫേസ്ബുക്ക് ലൈവ് ഇനിമുതല്‍ എല്ലാ ഫേസ്ബുക്ക് അംഗങ്ങള്‍ക്കും ലഭിക്കും. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ കാര്യം അറിയിച്ചത്.

ഒരു ഉപയോക്താവിന് ലൈവ് ആയി തന്‍റെ പ്രവര്‍ത്തികള്‍ തന്‍റെ ഫേസ്ബുക്ക് അംഗങ്ങളെ കാണിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഫേസ്ബുക്ക് ലൈവ്, ഇതിനകം സെലിബ്രേറ്റികള്‍ക്കും പ്രധാനപ്പെട്ട ചാനല്‍പേജുകള്‍ക്കും ലഭിച്ചിരിക്കുന്ന ഈ സൗകര്യം ഇനിമുതല്‍ സാധാരണ ഉപയോക്താക്കള്‍ക്കും ലഭിക്കും.

നിങ്ങളുടെ കയ്യില്‍ ഒരു ഫോണ്‍ ഉണ്ടെങ്കില്‍ അത് നിങ്ങളുടെ പോക്കറ്റിലെ ടിവി ക്യാമറയാണെന്നാണ് ഈ സംഭവം വിവരിച്ച് മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറയുന്നത്. അമേരിക്കന്‍ സമയം രാവിലെ 10.30 മുതല്‍ ഇതിനെക്കുറിച്ച് വിവരിക്കാന്‍ മാര്‍ക്ക് ഫേസ്ബുക്കില്‍ ലൈവായി എത്തും.

 

Today we're launching Facebook Live for everyone -- to make it easier to create, share and discover live videos.Live...

Posted by Mark Zuckerberg on Wednesday, April 6, 2016

Please give us the valuable feedback and keep touch with us...