ഭൂമി കുലുക്കം മുന്‍കൂട്ടി അറിയാന്‍ ഒരു മൊബൈല്‍ ആപ്പ്

ഭൂമി കുലുക്കം മുന്‍കൂട്ടി അറിയാന്‍ ഒരു മൊബൈല്‍ ആപ്പ്

അധികംവൈകാതെ തന്നെ ഭൂമികുലുക്കം മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കുന്ന ഉപകരണമായി സ്‌മാര്‍ട്ട് ഫോണുകള്‍ മാറും. ഒരു മൊബൈല്‍ ആപ്പ് ആണ് സ്‌മാര്‍ട്ട് ഫോണുകളെ ഭൂമികുലുക്കം മുന്‍കൂട്ടി അറിയാന്‍ സാധിക്കുന്ന ഉപകരണമാക്കി മാറ്റുന്നത്. മൈഷേക്ക് എന്ന ആന്‍ഡ്രോയ്ഡ് ആപ്പ് ആണ് ഭൂചലന സാധ്യത മുന്‍കൂട്ടി തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നല്‍കുന്നത്. ഇത് ഭൂമികുലുക്കം മൂലം ഉണ്ടാകുന്ന അപായസാധ്യതകള്‍ പരമാവധി കുറയ്‌ക്കാന്‍ സഹായിക്കുമെന്നാണ് ഡെവലപ്പര്‍മാരുടെ അവകാശവാദം. കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഒരുകൂട്ടം ശാസ്‌ത്രജ്ഞന്‍മാരാണ് മൈഷേക്ക് എന്ന മൊബൈല്‍ ആപ്പ് വികസിപ്പിച്ചെടുത്തത്. നിലവില്‍ അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വ്വേയുടെ ഭൂകമ്പ മുന്നറിയിപ്പ് സംവിധാനത്തിന് പകരമാകില്ലെങ്കിലും മൈഷേക്ക്, കൃത്യമായും വേഗതയോടെയും ഭൂകമ്പം ഉണ്ടാകുന്ന സ്ഥലവും സമയവും മുന്‍കൂട്ടി പ്രവചിക്കുമെന്നാണ് ഡെവലപ്പര്‍മാര്‍ അവകാശപ്പെടുന്നത്. മിക്ക സ്‌മാര്‍ട്ട് ഫോണുകളിലുമുള്ള അക്‌സലെറോമീറ്റര്‍ എന്ന സെന്‍സറിന്റെ സഹായത്തോടെയാകും മൈഷേക്ക് ആപ്പ് പ്രവര്‍ത്തിക്കുന്നത്.

Please give us the valuable feedback and keep touch with us...