Top

രാജ്യമെങ്ങും കാമ്പസുകള്‍ കത്തുമ്പോള്‍ കേരളം എന്തു ചെയ്യുകയാണ്?

Asianet News 1 year ago Specials
രാജ്യമെങ്ങും കാമ്പസുകള്‍ കത്തുമ്പോള്‍ കേരളം എന്തു ചെയ്യുകയാണ്?

ഇന്ത്യയിലെ കാമ്പസുകള്‍ പ്രതിഷേധത്തിന്റെ തീയില്‍ പുകയുകയാണ്. ബറോഡയില്‍ തുടങ്ങിയ ഹിന്ദുത്വ രാഷ്ട്രീയ ഇടപെടലുകള്‍ മദ്രാസ് ഐ.ഐ.ടി വഴി പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലൂടെ രോഹിത് വെമുലയെന്ന ദലിത് വിദ്യാര്‍തഥിയുടെ ആത്മഹത്യ നടന്ന ഹൈദരാബാദ് സര്‍വകലാശാലയിലും രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട ജെ.എന്‍.യു വിലും എത്തി നിന്നതിനിടെ ഇന്ത്യന്‍ കാമ്പസുകള്‍ അസാധാരണമായ ഒരു വഴിത്തിരിലേക്കാണ് എത്തി നില്‍ക്കുന്നത്. പ്രതിഷേധത്തിന്റെയും രാഷ്ട്രീയ സംവാദങ്ങളുടെയും ഈ കാമ്പസ് വഴിത്തിരിവ് ദേശീയ രാഷ്ട്രീയത്തെയും മാറ്റി മറിക്കുന്നുണ്ട്.

എന്നാല്‍, രാഷ്ട്രീയ പ്രബുദ്ധമായ കേരളത്തിലെ കാമ്പസുകളോ? ഈ അവസ്ഥയിലും അണഞ്ഞു കിടക്കുക തന്നെയാണ് നമ്മുടെ കാമ്പസുകള്‍. രാജ്യാന്തര രാഷ്ട്രീയ രംഗത്തെ ഇലയനക്കങ്ങള്‍ പോലും പിടിച്ചെടുത്തിരുന്ന നമ്മുടെ യൗവനങ്ങള്‍ എന്തു കൊണ്ടാണ് മൗനം പാലിക്കുന്നത്? നമ്മുടെ വിദ്യാര്‍തഥി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ എന്തു ചെയ്യുകയാണ്?

ഇക്കാര്യം അന്വേഷിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും വിദ്യാര്‍ത്ഥികളും അധ്യാപകരും ചിന്തകരും ഈ പരിപാടിയിലൂടെ നമ്മോട് അക്കാര്യമാണ് സംസാരിക്കുന്നത്.  

കാണാം, ആ യാഥാര്‍ത്ഥ്യങ്ങള്‍:


Related News

Recent News

VIDEOS

Follow us on Google Plus

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!