ലോകകപ്പിലെ മോശം പ്രകടനത്തിന് ധവാന്‍ മാപ്പു പറഞ്ഞു

ലോകകപ്പിലെ മോശം പ്രകടനത്തിന് ധവാന്‍ മാപ്പു പറഞ്ഞു

ദില്ലി: ട്വന്റി-20 ലോകകപ്പിലെ മോശം പ്രകടനത്തിന് ശീഖര്‍ ധവാന്‍ മാപ്പു പറഞ്ഞു. ലോകകപ്പില്‍ തന്റെ പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്ന് ധവാന്‍ സമ്മതിച്ചു. കുറവുകള്‍ പരിഹരിച്ച് ശക്തമായി തിരിച്ചുവരുമെന്നും ധവാന്‍ ട്വീറ്ററില്‍ കുറിച്ചു.

സൂപ്പര്‍ ടെന്നിലെ നാലു മത്സരങ്ങളിലും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്ത ധവാന്‍ ആകെ 43 റണ്‍സ് മാത്രമാണ് നേടിയത്. സെമിയില്‍ വിന്‍ഡീസിനെതിരെ ധവാനെ പുറത്തിരുത്തി രഹാനെയെ ഓപ്പണറാക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ധവാന്‍ പരസ്യമായി മാപ്പു പറഞ്ഞത്.

സെമിയില്‍ ധവാനു പകരം ഓപ്പണറായി എത്തിയ രഹാനെ 35 പന്തില്‍ 40 റണ്‍സടിച്ചുവെങ്കിലും വേഗം കുറഞ്ഞ ഇന്നിംഗ്സിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.


Long On