കൊഹ്‌ലിയോട് ഈ പാക് സുന്ദരി പറയുന്നു; അനുഷ്കയെ വിടൂ, എന്നെ പ്രേമിക്കൂ

 കൊഹ്‌ലിയോട് ഈ പാക് സുന്ദരി പറയുന്നു; അനുഷ്കയെ വിടൂ, എന്നെ പ്രേമിക്കൂ

കറാച്ചി: ഇന്ത്യന്‍ താരം വിരാട് കൊഹ്‌ലിയോട് പ്രണയാഭ്യര്‍ഥനയുമായി പാക് മോഡല്‍. പാക് മോഡല്‍ രംഗത്തെ ചൂടന്‍ താരമായ ക്വാന്‍ഡീല്‍ ബലൂച് ആണ് അനുഷ്കയെ ഉപേക്ഷിച്ച് തന്റെ കൂടെ പോരാന്‍ യുട്യൂബ് വിഡീയോയിലൂടെ അഭ്യര്‍ഥിച്ചിരിക്കുന്നത്. പാക്കിസ്ഥാന്‍ നായകനായിരുന്ന ഷാഹിദ് അഫ്രീദിയെ ഏറെ ഇഷ്ടപ്പെടുന്ന ബലൂച് സോഷ്യല്‍ മീഡിയയിലൂടെ മുമ്പും കൊഹ്‌ലിയോട് പ്രണയാഭ്യര്‍ഥന നടത്തിയിട്ടുണ്ട്.

എന്നാല്‍ വീഡിയോയിലൂടെയുള്ള പ്രണയാഭ്യര്‍ഥന പരസ്യമാക്കുന്നത് ഇതാദ്യമാണ്. ട്വന്റി-20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തിലെ കൊഹ്‌ലിയുടെ പ്രകടനത്തെക്കുറിച്ചും വീഡിയോയില്‍ ബലൂച് വാചലയാവുന്നുണ്ട്. ട്വന്റി-20 ലോകകപ്പില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ തുണി ഉരിയുമെന്ന് ബലൂച് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചതോടെ കൊഹ്‌ലി തന്റെ മാനം കാത്തുവെന്ന് ബലൂച് ട്വീറ്റ് ചെയ്തു.


Long On