ടോസിനുശേഷം ഡാരന്‍ സമി ധോണിയെ പറ്റിച്ചു !

ടോസിനുശേഷം ഡാരന്‍ സമി ധോണിയെ പറ്റിച്ചു !

മുംബൈ: ട്വന്റി-20 ലോകകപ്പിലെ ഇന്ത്യാ-വെസ്റ്റിന്‍ഡീസ് സെമിക്കു മുമ്പ് വിന്‍ഡീസ് നായകന്‍ ഡാരന്‍ സമി ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ ചെറുതായൊന്നു പറ്റിച്ചു. കണ്ടാല്‍ പിള്ളേരുകളിയാണെന്നു തോന്നുമെങ്കിലും സമ്മര്‍ദ്ദ നിമിഷത്തിലും ചിരിച്ചുകൊണ്ട് നില്‍ക്കുന്ന സമിയുടെ മനസിലെ കുട്ടിത്തമാണ് ഈ പ്രകടനത്തിലൂടെ പുറത്തുവന്നത്.

മത്സരത്തിലെ ടോസിനുശേഷം ടീം ലിസ്റ്റ് പരസ്പരം കൈമാറാനെത്തിയപ്പോഴാണ് ധോണിയുടെ പുറകിലൂടെ എത്തി സമി പറ്റിച്ചത്. ധോണിയുടെ വലതുതോളില്‍ ചെറുതായൊന്നു തോണ്ടിയശേഷം ഇടതുവശത്തുകൂടെ കടന്നുവന്നായിരുന്നു സമി പറ്റിച്ചത്. ധോണി തിരഞ്ഞുനോക്കിയപ്പോള്‍ ആരെയും കണ്ടില്ല, തൊട്ടുമുന്നില്‍ ഹസ്തദാനത്തിന് കൈ നീട്ടി നില്‍ക്കുന്ന സമി.

വീഡിയോ കാണാം-


Darren Sammy Teasing MS Dhoni by voicepk


Long On