വിന്‍ഡീസ് വനിതകളുടെ വിജയാവേശത്തില്‍ പങ്കുചേര്‍ന്ന് സമിയും സംഘവും

വിന്‍ഡീസ് വനിതകളുടെ വിജയാവേശത്തില്‍ പങ്കുചേര്‍ന്ന് സമിയും സംഘവും

കൊല്‍ക്കത്ത: ട്വന്റി-20 ലോകകപ്പിലെ വിന്‍ഡീസ് വനിതകളുടെ അട്ടിമറി ജയം ആഘോഷിക്കാന്‍ പുരുഷ ടീം അംഗങ്ങളുടം ഗ്രൗണ്ടിലിറങ്ങി. ഫൈനലില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് കന്നിക്കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ വനിതകള്‍ക്കൊപ്പം പുരുഷ ടീമും ആവേശത്തോടെ ഗ്രൗണ്ടിലെത്തി വനിതകള്‍ക്കൊപ്പം നൃത്തം ചെയ്തു. വിന്‍ഡീസ് പുരുഷ് ടീം ക്യാപ്റ്റന്‍ ഡാരന്‍ സമിയും ആന്ദ്രെ ഫ്ലെച്ചറും ബൗളിംഗ് പരിശീലകന്‍ കര്‍ട്‌ലി ആംബ്രോസുമെല്ലാം വനിതാ ടീമിനൊപ്പം വിജയമാഘോഷിക്കാന്‍ ഗ്രൗണ്ടിലിറങ്ങി.

ഓസ്‍ട്രേലിയയെ എട്ടു വിക്കറ്റിന് അട്ടിമറിച്ചാണ് വിന്‍ഡീസ് കന്നിക്കിരീടത്തില്‍ മുത്തമിട്ടത്. വിജയലക്ഷ്യമായ  149 റണ്‍സ്, മൂന്ന് പന്ത്  ബാക്കി നില്‍ക്കെ വിന്‍ഡീസ് മറികടന്നു. ട്വന്റി 20യില്‍ വിന്‍ഡീസ് ആദ്യമായാണ് ഓസീസിനെ തോല്‍പിക്കുന്നത്.


Long On