വനിതകളുടെ ലോക ട്വന്റി 20 ഫൈനല്‍: ഓസ്‌ട്രേലിയ V വെസ്റ്റ് ഇന്‍ഡീസ്

 വനിതകളുടെ ലോക ട്വന്റി 20 ഫൈനല്‍: ഓസ്‌ട്രേലിയ V വെസ്റ്റ് ഇന്‍ഡീസ്

കൊല്‍ക്കത്ത: വനിതകളുടെ ലോക ട്വന്റി 20 ഫൈനലും ഇന്നാണ്. ഓസ്‌ട്രേലിയയും വെസ്റ്റ് ഇന്‍ഡീസും തമ്മിലാണ് കലാശപ്പോരാട്ടം. ഇതിന് മുന്പ് മൂന്ന് തവണ ലോക കിരീടം നേടിയ ടീമാണ് ഓസ്‌ട്രേലിയ. വെസ്റ്റ് ഇന്‍ഡീസിന് ഇത് കന്നി ഫൈനലാണ്. ഇരു ടീമും ഇതിന് മുന്പ് ഏറ്റുമുട്ടിയ 8 ട്വന്റി 20 മത്സരങ്ങളില്‍,എട്ടിലും ജയം ഓസ്‌ട്രേലിയക്കായിരുന്നു. ഉച്ചക്ക് 2.30ന് കൊല്‍ക്കത്തയിലാണ് ഫൈനല്‍.


Long On