അഫ്രീദി പാക് നായകസ്ഥാനം ഒഴിഞ്ഞു

അഫ്രീദി പാക് നായകസ്ഥാനം ഒഴിഞ്ഞു

ഇസ്ലാമാബാദ്: ഷാഹിദ് അഫ്രീദി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകസ്ഥാനം ഒഴിഞ്ഞു. ട്വന്റി-20 ലോകകപ്പിലെ പാക്കിസ്ഥാന്റെ ദയനീയ തോല്‍വിയെത്തുടര്‍ന്നാണ് അഫ്രീദിയുടെ രാജിപ്രഖ്യാപനം. ട്വിറ്ററിലൂടെയാണ് അഫ്രീദി രാജി പ്രഖ്യാപിച്ചത്. സ്വന്തം ഇച്ഛാനുസരണമാണ് രാജിയെന്ന് അഫ്രീദി വ്യക്തമാക്കിയിട്ടുണ്ട്.

ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചെങ്കിലും രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെച്ചൊല്ലി അഫ്രീദി ഒന്നും തുറന്നു പറഞ്ഞിട്ടില്ല. ട്വന്റി-20 ലോകകപ്പിലെ പാക് ടീമിന്റെ മോശം പ്രകടനത്തിന് കാരണം അഫ്രീദിയുടെ മോശം ക്യാപ്റ്റന്‍സിയാണെന്ന് ടീം പരിശീലകന്‍ വഖാര്‍ യൂനിസ് പാക് ക്രിക്കറ്റ് ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുന്‍ പാക് താരം ഷൊയൈബ് അക്തറും ടീം മാനേജര്‍ ഇന്‍തികാബ് ആലവും അഫ്രീദിയുടെ തീരുമാനങ്ങള്‍ക്കെതിരെ രംഗത്തുവന്നിരുന്നു.

ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും അഫ്രീദി പൂര്‍ണ പരാജയമായിരുന്നു. ലോകകപ്പില്‍ നാല് ഇന്നിംഗ്സുകളില്‍ 49, 8, 19, 14 എന്നിങ്ങനെയായിരുന്നു അഫ്രീദിയുടെ സ്കോര്‍. ബൗളറെന്ന നിലയില്‍ നാലു വിക്കറ്റഅ മാത്രമാണ് അഫ്രീദിക്ക് വീഴ്‌ത്താനയത്.


Long On