ഐസിസിയുടെ ടി-20 ടീമില്‍ കൊഹ്‌ലി നായകന്‍, ധോണിയില്ല

ഐസിസിയുടെ ടി-20 ടീമില്‍ കൊഹ്‌ലി നായകന്‍, ധോണിയില്ല

കൊല്‍ക്കത്ത: ഐസിസിയുടെ ട്വന്റി 20 ലോക ഇലവനില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രം. വിരാട് കൊഹ്‌ലി നായകനാകുന്ന ടീമില്‍ ആശിഷ് നെഹ്റയാണ് രണ്ടാമത്തെ ഇന്ത്യന്‍ സാന്നിധ്യം. ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് 12 അംഗ ടീമില്‍ ഇടമില്ല. ഫൈനലിലെത്തിയ ഇംഗ്ലണ്ട് ടീമില്‍ നിന്ന് നാലും പേരും വെസ്റ്റിന്‍ഡീസില്‍ നിന്ന് രണ്ടു പേരും ഓസ്ട്രേലിയ, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് ടീമുകളില്‍ നിന്ന് ഓരോ താരങ്ങളും ടീമില്‍ ഇടം നേടി.

ടൂര്‍ണമെന്റിന്റെ താരമായി കൊഹ്‌ലി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കളിയെഴുത്തുകാരും ക്രിക്കറ്റ് കമന്റേറ്റര്‍മാരും അടങ്ങുന്ന വിദഗ്ദ സമിതിയാണ് ഐസിസി ടീമിനെ തെരഞ്ഞെടുത്തത്. ധോണിയും ക്രിസ് ഗെയിലും ഉള്‍പ്പെടെയുള്ള വെടിക്കെട്ട് ബാറ്റ്സ്മാന്‍മാര്‍ക്ക് ടീമിലിടമില്ല. ആര്‍ അശ്വിനും ടീമില്‍ ഇടം നേടാനായില്ല. അതേസമയം ഇംഗ്ലണ്ടിന്റെ ഡേവിഡ് വില്ലിയ്ക്കൊപ്പം രണ്ടാം സീമറായി ആശിഷ് നെഹ്റ ടീമിലിടം നേടുകയും ചെയ്തു.

ബാറ്റിംഗ് ഓര്‍ഡര്‍ അനുസരിച്ച് ഐസിസി ട്വന്റി-20 ടീം: ജേസണ്‍ റോയ്(ഇംഗ്ലണ്ട്), ക്വിന്റണ്‍ ഡീ കോക്ക്(ദക്ഷിണാഫ്രിക്ക), വിരാട് കൊഹ്‌ലി(ഇന്ത്യ), ജോ റൂട്ട്(ഇംഗ്ലണ്ട്), ജോസ് ബട്‌ലര്‍(ഇംഗ്ലണ്ട്), ഷെയ്ന്‍ വാട്സന്‍(ഓസ്ട്രേലിയ),ആന്ദ്രെ റസല്‍(വെസ്റ്റിന്‍ഡീസ്), മിച്ചല്‍ സാന്റനര്‍(ന്യൂസിലന്‍ഡ്), ഡേവിഡ് വില്ലി(ഇംഗ്ലണ്ട്), സാമുവല്‍ ബദ്രി(വെസ്റ്റിന്‍ഡീസ്)ആശിഷ് നെഹ്റ(ഇന്ത്യ), പന്ത്രണ്ടാമന്‍- മുസ്താഫിസുര്‍ റഹ്മാന്‍(ബംഗ്ലാദേശ്).


Long On