ട്വന്റി-20 ലോകകപ്പ്: വനിതകളില്‍ വീന്‍ഡീസിന് കിരീടം

ട്വന്റി-20 ലോകകപ്പ്: വനിതകളില്‍ വീന്‍ഡീസിന് കിരീടം

കൊല്‍ക്കത്ത: ലോക വനിതാ ട്വന്റി-20യില്‍ വെസ്റ്റ് ഇന്‍ഡീസിന് ആദ്യ കിരീടം. കൊല്‍ക്കത്തയില്‍ നടന്ന ഫൈനിലല്‍ ഓസ്‍ട്രേലിയയെ എട്ടു വിക്കറ്റിന് അട്ടിമറിച്ചാണ് വിന്‍ഡീസ് കന്നിക്കിരീടത്തില്‍ മുത്തമിട്ടത്. വിജയലക്ഷ്യമായ  149 റണ്‍സ്, മൂന്ന് പന്ത്  ബാക്കി നില്‍ക്കെ വിന്‍ഡീസ് മറികടന്നു. അര്‍ധസെഞ്ച്വറി നേടിയ ഹെയ്‍‍ലി മാത്യൂസും ക്യാപ്റ്റന്‍  സ്റ്റെഫി ടെയ്‍‍ലറും ആണ് ജയം ഒരുക്കിയത്. അവസാന ഓവറില്‍ മൂന്ന് റണ്‍സായിരുന്നു വിന്‍ഡീസിന് ജയത്തിലേക്ക് വേണ്ടിയിരുന്നത്. സ്കോര്‍ ഓസ്ട്രേലിയ 20 ഓവറില്‍ 148/5, വെസ്റ്റിന്‍ഡീസ് 19.3 ഓവറില്‍ 149/2.

വിന്‍ഡീസ് പുരുഷ താരങ്ങളും വനിതാ ടീമിന്റെ വിജയാഘോഷത്തില്‍ പങ്ക് ചേര്‍ന്നു. കഴിഞ്ഞ മൂന്ന് തവണയും ഓസീസ് ആയിരുന്നു ജേതാക്കള്‍. വിന്‍ഡീസ്
ട്വന്റി 20യില്‍ ഓസീസിനെ തോല്‍പിക്കുന്നതും ആദ്യമായാണ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് വില്ലാനിയുടെയും(52) ക്യാപ്റ്റന്‍ ലാനിംഗിന്റെയും(52) അര്‍ധസെഞ്ചുറികളുടെ മികവിലാണ് ഓസീസ് മികച്ച സ്കോര്‍ കുറിച്ചത്.

എന്നാല്‍ വിന്‍ഡീസ് വനിതകളുടെ മറുപടി അതിനേക്കാള്‍ ശക്തമായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ ഹെയ്‌ലി മാത്യൂസും(66) സ്റ്റെഫാനി ടെയ്‌ലറും(59) ചേര്‍ന്ന് 15 ഓവറില്‍ 12 റണ്‍സടിച്ചുകൂട്ടിയതോടെ ഓസീസ് തളര്‍ന്നു. ഡോട്ടിനും(18 നോട്ടൗട്ട്), കൂപ്പറും(3 നോട്ടൗട്ട്) ചേര്‍ന്ന് വിന്‍ഡീസ് ജയം പൂര്‍ത്തിയാക്കി. ഹെയ്‌ലി മാത്യൂസ് കളിയിലെ താരമായപ്പോള്‍ സ്റ്റെഫാനി ടെയ്‌ലര്‍ പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.


Long On