ടൂര്‍ണമെന്റിലെ താരം കോഹ്‍ലി തന്നെ

ടൂര്‍ണമെന്റിലെ താരം കോഹ്‍ലി തന്നെ

ഫൈനലിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ത്യന്‍ താരം വിരാട് കോഹ്‍ലി തന്നെയാണ് ലോക ടി20യിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ടൂര്‍ണമെന്റിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്കോറായ 273 റണ്ണാണ് അഞ്ച് ഇന്നിങ്സുകളില്‍ നിന്ന് കോഹ്‍ലി സ്വന്തമാക്കിയത്. മൂന്ന് അര്‍ദ്ധ ശതകങ്ങളും കോഹ്‍ലിയുടെ നേട്ടങ്ങളുടെ പട്ടികയിലുണ്ട്. വിന്‍ഡീസിനെതിരായ സെമി ഫൈനലില്‍ നേടിയ 86 റണ്ണാണ് ലോക ടി20യിലെ കോഹ്‍ലിയുടെ ഉയര്‍ന്ന സ്കോര്‍. പാനല്‍ ഏകണ്ഠമായാണ് പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് സ്ഥാനത്തേക്ക് കോഹ്‍ലിയുടെ പേര് നിര്‍ദ്ദേശിച്ചത്.

തുടര്‍ച്ചയായ രണ്ടാം തവണയാണ് പരമ്പരയിലെ മികച്ച താരമായി കോഹ്‍ലി തെരഞ്ഞെടുക്കപ്പെടുന്നത്. ഞായറാഴ്ച നടന്ന ഫൈനലിന് ശേഷം പുരസ്കാരം ഏറ്റുവാങ്ങാന്‍ കോഹ്‍ലി എത്തിയിരുന്നില്ല. സ്വന്തം നാട്ടില്‍ നടന്ന ലോക ടി20 കിരീടം സ്വന്തമാക്കാന്‍ കഴിയാതിരുന്നത് നിരാശപ്പെടുത്തുന്നുണ്ടെങ്കിലും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്ന് കോഹ്‍ലി ഐസിസികക് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കി. ന്യൂസിലാന്റിനെതിരെ 23ഉം പാകിസ്ഥാനെതിരെ 55ഉം ബംഗ്ലാദേശിനെതിരെ 24ഉം ഓസ്‍ട്രേലിയക്കെതിരെ 82 ഉം വെസ്റ്റ് ഇന്‍ഡീസിനെതിരെ 89ഉം റണ്ണാണ് കോഹ്‍ലി കരസ്ഥമാക്കിയത്.


Long On