മോശം പദപ്രയോഗം: സാമുവല്‍സിന് പിഴ ശിക്ഷ

മോശം പദപ്രയോഗം: സാമുവല്‍സിന് പിഴ ശിക്ഷ

കൊല്‍ക്കത്ത: വെസ്റ്റിന്‍ഡീസിനെ രണ്ടാം തവണയും ലോക ടി20 ജേതാക്കളാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച മര്‍ലോണ്‍ സാമുവല്‍സിന് പിഴശിക്ഷ. മല്‍സരത്തിനിടെ മോശം പദപ്രയോഗം നടത്തിയതിന് മാച്ച് ഫീയുടെ 30 ശതമാനം സാമുവല്‍സ് പിഴയായി നല്‍കണം. മല്‍സരത്തിന്റെ അവസാന ഓവറില്‍ ഇംഗ്ലീഷ് ബൗളര്‍ ബെന്‍ സ്റ്റോക്കിനെതിരെയാണ് സാമുവല്‍സ് മോശം പദപ്രയോഗം നടത്തുകയും അശ്ലീല ആംഗ്യം കാട്ടുകയും ചെയ്‌തത്. സാമുവല്‍സിന്റെ പെരുമാറ്റം ഐസിസി ചട്ടപ്രകാരം ആര്‍ട്ടിക്കിള്‍ 2.1.4ന്റെ ലംഘനമാണെന്ന് കണ്ടെത്തിയതോടെയാണ് പിഴ ഈടാക്കാന്‍ മാച്ച് റഫറി രഞ്ജന്‍ മദുഗുലെ തീരുമാനിച്ചത്. സാമുവല്‍സിന്റെ വാദം കൂടി കേട്ടശേഷമാണ് ശിക്ഷ വിധിച്ചത്. ഫീല്‍ഡ് അംപയറായ കുമാര്‍ ധര്‍മ്മസേനയുടെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് സാമുവല്‍സിനെതിരെ നടപടി എടുത്തതെന്ന് ഐ സി സി വൃത്തങ്ങള്‍ അറിയിച്ചു.Long On