മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ സാമുവല്‍സിന്റെ അഹങ്കാര പ്രകടനം

മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ സാമുവല്‍സിന്റെ അഹങ്കാര പ്രകടനം

കൊല്‍ക്കത്ത: ലോക ടി20 ഫൈനലില്‍, കളിക്കിടെ അസഭ്യപ്രയോഗം നടത്തിയതിന് വിന്‍ഡീസ് വിജയശില്‍പിയായ മര്‍ലോണ്‍ സാമുവല്‍സിന് പിഴയിട്ടത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ മല്‍സരശേഷമുള്ള വാര്‍ത്താസമ്മേളനത്തിലെ സാമുവല്‍സിന്റെ പെരുമാറ്റവും ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. വാര്‍ത്താസമ്മേളനത്തില്‍ മേശയ്‌ക്കുമേല്‍ കാല്‍ കയറ്റിവെച്ചുള്ള സാമുവല്‍സിന്റെ ഇരിപ്പാണ് ചര്‍ച്ചാവിഷയം. മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടി പറയവേയാണ്, സാമുവല്‍സ്, അഹങ്കാര പ്രകടനം നടത്തിയത്. ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ 66 പന്തില്‍ 85 റണ്‍സെടുത്ത സാമുവല്‍സിന്റെ പ്രകടനമാണ് വെസ്റ്റിന്‍ഡീസിനെ രണ്ടാംതവണയും ലോക ടി20 ജേതാക്കളാക്കിയത്. തന്നെ വിമര്‍ശിച്ച ഷെയ്ന്‍ വോണിനെ സാമുവല്‍സ് പരിഹസിക്കുകയും ചെയ്തിരുന്നു. തന്റെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌ക്കാരം വോണിന് നല്‍കുന്നതായും സാമുവല്‍സ് പറഞ്ഞു. കളിയുടെ അവസാന ഓവറില്‍ ബെന്‍ സ്റ്റോക്ക്‌സിനെതിരെ അശ്ലീല പദപ്രയോഗം നടത്തിയ സാമുവല്‍സിന് മാച്ച് റഫറി, മാച്ച് ഫീയുടെ 30 ശതമാനം പിഴയായി ഈടാക്കിയിരുന്നു.Long On