തോല്‍വിക്കുശേഷം ധോണിയെ ആശ്വസിപ്പിച്ചോ ? സാക്ഷി പറയുന്നു

തോല്‍വിക്കുശേഷം ധോണിയെ ആശ്വസിപ്പിച്ചോ ? സാക്ഷി പറയുന്നു

മുംബൈ: ട്വന്റി-20 ലോകകപ്പിലെ സെമിയില്‍ വെസ്റ്റിന്‍ഡീസിനോട് തോറ്റശേഷം ഇന്ത്യന്‍ ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ ആശ്വസിപ്പിച്ച് ഭാര്യ സാക്ഷി ധോണി ഫേസ്ബുക് പോസ്റ്റിട്ടുവെന്ന വാര്‍ത്തകള്‍ സാക്ഷി തന്നെ നിഷേധിച്ചു. ട്വിറ്ററിലൂടെയാണ് സാക്ഷി നിഷേധ ട്വീറ്റ് ചെയ്തത്. ക്ഷമിക്കണം, അതെന്റെ ഫേസ്ബുക്ക് അല്ല, പക്ഷെ അത് ആരെഴുതിയാലും എഴുത്തിലെ പോസിറ്റീവ് മനോഭാവം എനിക്കിഷ്ടമായി-സാക്ഷി ട്വിറ്ററില്‍ കുറിച്ചു.ഫേസ്ബുക്കില്‍ സാക്ഷിയുടെ വ്യാജ പ്രൊഫൈലില്‍ വന്ന കുറിപ്പില്‍ ഇങ്ങനെ എഴുതിയിരുന്നു-എപ്പോഴും കൂടെയുണ്ടാവും. ഇന്ത്യ തോറ്റാലും ജയിച്ചാലും ഞങ്ങള്‍ താങ്കളെ സ്നേഹിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഒരുപാട് ഓര്‍മകള്‍ താങ്കള്‍ ഞങ്ങള്‍ക്ക് നല്‍കി. ശൂന്യതയില്‍ നിന്ന് വിജയം നേടി അത്ഭുതപ്പെടുത്തി. ഞങ്ങളുടെ ചുണ്ടുകളില്‍ ചിരിവിരിയിച്ചു. തോല്‍വി ലോകാവസാനമല്ല, ഞങ്ങള്‍ താങ്കളെ സ്നേഹിക്കുന്നു ക്യാപ്റ്റന്‍.

 

Always with you Mahi...Bleed Blue forever...We love you Team India whether you win or lose...you gave us many memories...

Posted by Sakshi Singh Dhoni on Thursday, March 31, 2016ഇന്ത്യാ-വിന്‍ഡീസ് മത്സരം കാണാന്‍ സാക്ഷിയും വാംഖഡെയിലെ ലെ ഗ്യാലറിയിലുണ്ടായിരുന്നു. മത്സരത്തിലെ ഓരോ നിമിഷവും കൈയടിച്ചും ഇന്ത്യ തോല്‍ക്കാറായപ്പോള്‍ നിരശായായും ഇരിക്കുന്ന സാക്ഷിയെ നിരവധി തവണ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തിരുന്നു.


Long On