ട്വന്റി-20 ലോകകപ്പ് തോല്‍വി: ധോണിയെ വിമര്‍ശിച്ച് സെവാഗും ഗാംഗുലിയും

ട്വന്റി-20 ലോകകപ്പ് തോല്‍വി: ധോണിയെ വിമര്‍ശിച്ച് സെവാഗും ഗാംഗുലിയും

മുംബൈ: ട്വന്റി-20 ലോകകപ്പ് സെമിയില്‍ വെസ്റ്റിന്‍ഡീസിനോടേറ്റ തോല്‍വിയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ വിമര്‍ശിച്ച് മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗും മുന്‍ നായകന്‍ സൗരവ് ഗാംഗുലിയും രംഗത്ത്. വിരാട് കൊഹ്‌ലിക്ക് അവസാന ഓവര്‍ നല്‍കാനുള്ള ധോണിയുടെ തീരുമാനത്തെയാണ് ഗാംഗുലി ചോദ്യം ചെയ്തത്. എസി മുറികളിലരുന്ന് ഒരുപാട് കാര്യങ്ങള്‍ പറയാന്‍ എളുപ്പമാണ്. കളിക്കളത്തില്‍ അത് പ്രവര്‍ത്തിച്ചു കാണിക്കാനാണ് ബുദ്ധിമുട്ട്.

എങ്കിലും പറയട്ടെ ഞാനായിരുന്നു ധോണിയുടെ സ്ഥാനത്തെങ്കില്‍ അവസാന ഓവര്‍ ഒരിക്കലും കൊഹ്‌ലിക്ക് നല്‍കില്ലായിരുന്നു. ആദ്യ ഓവറില്‍ വിക്കറ്റെടുത്ത കൊഹ്‌ലിക്ക് അടുത്ത ഒരോവര്‍ കൂടി ഞാന്‍ നല്‍കുമായിരുന്നു.പക്ഷെ ഒരിക്കലും അവസാന ഓവര്‍ നല്‍കില്ല. എന്നാല്‍ അശ്വിനാകുമോ പന്ത് നല്‍കുകയെന്ന കാര്യം ഗാംഗുലി തുറന്നു പറഞ്ഞില്ല.

19ഉം ഇരുതും ഓവറുകളാണ് എറ്റവും നിര്‍ണായകം. ടീമിലെ ഏറ്റവും മികച്ച ബൗളര്‍മാരായിരുന്നു ആ ഓവറുകള്‍ എറിയേണ്ടിയിരുന്നതെന്നും ഗാംഗുലി പറഞ്ഞു. എങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ ധോണി മഹാനാണെന്നും ആരും പൂര്‍ണരല്ലെന്നും ഗാംഗുലി പറഞ്ഞു. അശ്വിന് രണ്ടോവര്‍ മാത്രം നല്‍കിയതിനെയാണ് സെവാഗ് വിമിര്‍ശിച്ചത്.

ജഡേജയും ഹര്‍ദ്ദീക് പാണ്ഡ്യയും 40 റണ്‍സിന് മുകളില്‍ വഴങ്ങിയപ്പോള്‍ ടീമിലെ ഏറ്റവും മികച്ച ബൗളറായ അശ്വിന് രണ്ടോവര്‍ മാത്രം നല്‍കാനുള്ള ധോണിയുടെ തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് സെവാഗ് പറഞ്ഞു. മറ്റു കളികളികളില്‍ നിന്ന് വ്യത്യസ്തമായി സെമിയില്‍ ധോണിയുടെ ക്യാപ്റ്റന്‍സി അത്ര മെച്ചമായിരുന്നില്ലെന്നും സെവാഗ് പറഞ്ഞു. ടോസ് വളരെ നിര്‍ണായകമായിരുന്നു. ടോസ് നേടിയതോടെ വിന്‍ഡീസ് പാതി ജയിച്ചുവെന്നും സെവാഗ് വ്യക്തമാക്കി.


Long On