വിന്‍ഡീസ് വനിതാ ടീമിനെ അഭിനന്ദിച്ച മുഷ്‌ഫീഖുര്‍ നാണം കെട്ടു

വിന്‍ഡീസ് വനിതാ ടീമിനെ അഭിനന്ദിച്ച മുഷ്‌ഫീഖുര്‍ നാണം കെട്ടു

ധാക്ക: ബംഗ്ലാദേശി ബാറ്റ്‌സ്മാന്‍ മുഷ്‌ഫിഖുര്‍ റഹീമിന് ഇപ്പോള്‍ അത്ര നല്ല കാലമല്ലെന്ന് തോന്നുന്നു. ലോകകപ്പില്‍ ഇന്ത്യക്കെതിരെ അവസാന ഓവറില്‍ തുടര്‍ച്ചയായി രണ്ടു ബൗണ്ടറി അടിച്ച് വിജയത്തിനടുത്തെത്തിച്ചശേഷം ആവേശം മൂത്ത് വമ്പനടിക്ക് ശ്രമിച്ച് പുറത്തായതിന്റെ പിന്നാലെ തുടങ്ങിയതാണ് കഷ്ടകാലം. ആ കളിയില്‍ ബംഗ്ലാദേശ് തോറ്റു. സെമിയില്‍ ഇന്ത്യയെ വിന്‍ഡീസ് തോല്‍പ്പിച്ചപ്പോള്‍ സന്തോഷം പ്രകടിപ്പിച്ച് ട്വീറ്റ് ചെയ്തതിന് പുലിവാല് പിടിച്ചു. ഒടുവില്‍ മാപ്പു പറഞ്ഞ് തടിയൂരി.

അവിടംകൊണ്ടു തീര്‍ന്നില്ല. ട്വന്റി-20 വനിതാ ലോകകപ്പില്‍ വെസ്റ്റിന്‍ഡീസ് കിരീടം നേടിയപ്പോള്‍ ടീമിനെ അഭിന്ദിച്ച് മുഷ്‌ഫീഖുര്‍ അയച്ച സന്ദേശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ട്രോള്‍. മഹത്തായ നേട്ടത്തില്‍ വിന്‍ഡീസ് വനിതകള്‍ക്ക് അഭിനന്ദനങ്ങള്‍. നിങ്ങള്‍ ഇത് അര്‍ഹിക്കുന്നു എന്ന് മുഷ്‌ഫിഖുര്‍ കുറിച്ചു.

അതിനിടയില്‍ guys എന്നുകൂടി ചേര്‍ത്തതാണ് ഇപ്പോള്‍ ട്വിറ്ററിലെ സംസാര വിഷയം. സാധാരണഗതിയില്‍ പുരുഷന്‍മാരെ അഭിസംബോധന ചെയ്യുമ്പോഴാണ് guys എന്ന് അഭിസംബോധന ചെയ്യാറുള്ളത്. എന്തായാലും മുഷ്‌ഫീഖുറിന്റെ ഇംഗ്ലീഷിനെ കളിയാക്കിക്കൊണ്ടുള്ള ട്രോളുകളാണ് ഇപ്പോള്‍ ട്വിറ്ററില്‍ നിറയുന്നത്.


Long On